റോബർട്ട് മുഗാബെയെ ലോകാരോഗ്യസംഘടനയുടെ അംബാസിഡർ സ്ഥാനത്തുനിന്ന് നീക്കി

സിബാബ്‌വെൻ പ്രസിഡൻറ് റോബർട്ട് മുഗാബെയെ ലോകാരോഗ്യസംഘടനയുടെ ഗുഡ്‌വിൽ അംബാസിഡർ സ്ഥാനത്തുനിന്ന് നീക്കി. മുഗാബെയ്ക്ക് കീഴിൽ സിബാബ്‌വെയിലെ ആരോഗ്യരംഗം തകർന്നെന്ന് വ്യാപക വിമർശനമുയർന്നിരുന്നു.
സിബാബ്‌വെൻ സർക്കാരുമായി ചർച്ച ചെയ്താണ് തീരുമാനമെന്ന് ലോകാരോഗ്യസംഘടനയുടെ തലവൻ ട്രഡോസ് അദാനോം ഗബ്രിയാസിസ് വ്യക്തമാക്കി. നേരത്തെ സിബാബ്‌വെയിലെ ആരോഗ്യരംഗത്തെ പുകഴ്ത്തിയ ആളാണ് ട്രഡോസ് അദാനോം ഗബ്രിയാസിസ്.
WHO cancels Robert Mugabe goodwill ambassador role
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News