Advertisement

ക്രിസ്റ്റ്യാനോ റോണാൾഡോ ലോക ഫുട്‌ബോളർ

October 24, 2017
Google News 1 minute Read
cristiano ronaldo wins fifa best male player award

ഫിഫയുടെ മികച്ച ഫുട്‌ബോളർക്കുള്ള പുരസ്‌കാരം ക്രിസ്റ്റ്യാനോ റോണാൾഡോയ്ക്ക്. ഇത് അഞ്ചാം തവണയാണ് താരം ഈ പുരസ്‌കാരം ഏറ്റ് വാങ്ങുന്നത്.

അവസാന നിമിഷം വരെ ഒപ്പമുണ്ടായിരുന്ന ലിയോണൽ മെസ്സിയേയും നെയ്മറേയും പിന്തള്ളിയാണ് പുരസ്‌കാര നേട്ടം. റയൽ മാഡ്രിഡിൻറെ സിനദിൻ സിദാനാണ് മികച്ച പരിശീലകൻ. മെസ്സിയും നെയ്മറും ക്രിസ്റ്റ്യാനോക്കൊപ്പം ഫിഫയുടെ ലോകടീമിൽ ഇടംപിടിച്ചു.

24 പേരായിരുന്നു മികച്ച ഫുട്‌ബോളർക്കുള്ള ആദ്യ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. പുഷ്‌കാസ് ഗോൾ ഓഫ് ദി ഇയർ പുരസ്‌കാരം ആഴ്‌സനലിൻറെ ഫ്രഞ്ച് സ്ട്രൈക്കർ ഒളിവിയേ ജിറൂഡിനാണ്.
യുവൻറസിൻറെ ഇറ്റാലിയൻ ഗോളി ജെൻലൂയിജി ബുഫോൺ മികച്ച ഗോളിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സെറീന വെയ്ഗ്!മാൻ മികച്ച വനിതാ കോച്ചായി. നെതർലൻറിൻറെ കൗമാരതാരം ലെയ്ക്ക് മാർട്ടിനസ് ആണ് മികച്ച വനിതാ ഫുട്‌ബോളർ.

cristiano ronaldo wins fifa best male player award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here