കലക്ട്രേറ്റ് വളപ്പിലെ കൂട്ട ആത്മഹത്യ; കുടുംബനാഥനും മരണത്തിന് കീഴടങ്ങി

collectorate suicide isaikimuthu succumbed to injuries

ബ്ലേഡ് മാഫിയയെ ഭയന്ന് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ കലക്ട്രേറ്റ് വളപ്പിൽ ഒരു കുടുംബത്തിലെ നാല് പേർ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഗൃഹനാഥനും മരിച്ചു.

തിരുനെൽവേലി കാശിധർമം സ്വദേശി ഇസൈക്കിമുത്തുവാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാൾ ആശുപത്രിയിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. ഇസൈക്കിമുത്തുവിൻറെ ഭാര്യയും രണ്ട് പെൺമക്കളും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

തിരുനെൽവേലി കളക്ട്രേറ്റ് വളപ്പിൽ തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു രാജ്യത്തെ ഞെട്ടിച്ച സംഭവം.

ഗ്രാമത്തിലെ വട്ടിപ്പലിശക്കാരിൽ നിന്ന് ഒന്നരലക്ഷം രൂപ കടം വാങ്ങിയ ഇവർ രണ്ട് ലക്ഷത്തി മുപ്പത്തിനാലായിരം രൂപ തിരിച്ചടച്ചതായി ബന്ധുക്കൾ പറയുന്നു. എന്നാൽ രണ്ട് ലക്ഷം കൂടി വേണമെന്നാവശ്യപ്പെട്ട് വട്ടിപ്പലിശക്കാർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടാകാതിരുന്നതിനെത്തുടർന്നാണ് ഇവർ കലക്ട്രേറ്റിൽ പരാതി നൽകാനെത്തിയത്.

collectorate suicide isaikimuthu succumbed to injuries

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top