Advertisement

പീഡന വീരന്മാരായ അധ്യാപകരുടെ പേര് വെളിപ്പെടുത്തി അഭിഭാഷകയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

October 25, 2017
1 minute Read
raya

വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിക്കുന്ന അധ്യാപകരുടെ പേര് വെളിപ്പെടുത്തിയ അഭിഭാഷകയുടെ പോസ്റ്റ് വൈറലാകുന്നു.അഭിഭാഷകയായ റയ സര്‍കാറാണ് വിദ്യാര്‍ത്ഥികളെ ലൈംഗീകമായി പീഡിപ്പിക്കുന്ന അധ്യാപകരുടെ പേരുകള്‍ ഫേയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്. കുട്ടികളോട് മോശമായി പെരുമാറുന്നവരുടെ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി മറ്റുള്ളവരേയും റയ സ്വാഗതം ചെയ്യുന്നുണ്ട്. പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്തവര്‍ തന്നെ അറിയിച്ചാല്‍ മതിയെന്നും പോസ്റ്റിലുണ്ട്.

ജെഎന്‍യുവിലേയും, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേയും അടക്കം അറുപത് അധ്യാപകരുടെ പേരാണ് റയ വെളിപ്പെടുത്തിയത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, കൊല്‍ക്കത്തിയിലെ സെന്റ് സേവ്യേഴ്‌സ് കോളെജ്, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്റ ക്രൂസ്, അംബേദ്കര്‍ യൂണിവേഴ്‌സിറ്റി ഡല്‍ഹി, ഇഎഫ്എല്‍യു- ഹൈദരബാദ്, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള പീഡകരായ അധ്യാപകരുടേ പേരും ലിസ്റ്റില്‍ ഉണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top