ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം നടക്കുന്ന പിച്ചില്‍ കൃത്രിമം; വീഡിയോ പുറത്ത്

cricket

ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം നടക്കുന്ന പിച്ചില്‍ കൃത്രിമം കാട്ടിയെന്ന് റിപ്പോര്‍ട്ട്. പുറത്തുനിന്നുള്ളവര്‍ക്ക് ക്യൂറേറ്റര്‍ പിച്ചിന്റെ പ്രത്യേകതകള്‍ വിശദീകരിച്ച് കൊടുത്തു. വാതുവയ്പ്പുകാര്‍ക്കാണ് ഇത് വിശദീകരിച്ച് നല്‍കിയതെന്നാണ് സൂചന. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. കളി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അധികൃതര്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്.

cricket, newzealand, india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top