സാനിട്ടറി നാപ്കിൻ നിർമ്മാണ ഫാക്ടറിയിൽ തീപിടുത്തം

രാജസ്ഥാനിലെ സാനിട്ടറി നാപ്കിൻ നിർമ്മാണ ഫാക്ടറിയിൽ തീപിടുത്തം. രാജസ്ഥാനിലെ അൽവാറിലെ ജാപ്പനീസ് വ്യാവസായിക മേഖലയിലുള്ള യൂണിചാം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്.
ഫാക്ടറിയിൽ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഗുഡ്ഗാവിൽ നിന്നുൾപ്പെടെ ഫയർ എൻജിൻ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നാല് തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ അകപ്പെട്ടതായി ദൃക്‌സാക്ഷികൾ പറയുന്നുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. 600 ലധികം പേരാണ് ഫാക്ടറിയിൽ ജോലി ചെയ്യുന്നത്.
rajasthan sanitary napkin factory catches fire
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News