അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ.. പാടുന്നത് സിവ ധോണി(ധോണിയുടെ മകള്‍)

തലക്കെട്ട് വായിച്ച് ഞെട്ടേണ്ട. മുന്‍ ക്യാപ്റ്റന്‍ ധോണിയുടെ മകള്‍ സിവയെ കുറിച്ച് തന്നെയാണ് പറഞ്ഞ് വരുന്നത്. അദ്വൈതം എന്ന ചിത്രത്തിലെ അമ്പലപ്പുഴ ഉണ്ണികണ്ണനോട് നീ എന്ന് തുടങ്ങുന്ന ഗാനമാണ് ധോണിയുടെ മകള്‍ പാടുന്നത്.സിവയുടെ തന്നെ  പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ മലയാളികളുടെ കമന്റ് കുമിഞ്ഞ് കൂടുകയാണ്. മലയാളിയല്ലാത്ത ഒരു കുഞ്ഞിന് മലയാളം വാക്കുകള്‍ എങ്ങനെ ഇങ്ങനെ തുടര്‍ച്ചയായി പാടാന്‍ കഴിയുന്നുവെന്ന അമ്പരപ്പിലാണ് വീഡിയോയുടെ ആരാധകര്‍. 36സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പാട്ടിന്റെ പല്ലവി മുഴുവന്‍ കുഞ്ഞ് കൃത്യമായി പാടുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top