എപ്പടിയിറുക്ക്? നല്ലായിറുക്ക്, ആറ് ഭാഷകളില്‍ സംസാരിച്ച് സിവ ധോണി

ziva

സോഷ്യല്‍മീഡിയയിലെ ക്യൂട്ട് ലിറ്റില്‍ ലേഡിയാണ് ക്രിക്കറ്റ് താരം ധോണിയുടെ മകള്‍ സിവ. മലയാളത്തില്‍ പാട്ട് പാടിയും ഗ്യാലറിയില്‍ ഇരുന്ന അച്ഛനെ കാണണമെന്ന് വാശി പിടിച്ചും പലകുറി സോഷ്യല്‍ മീഡിയയുടെ ഹിറ്റ് ലിസ്റ്റില്‍ സിവ കയറിക്കൂടിയിട്ടുണ്ട്. അത്തരത്തിലൊരു പുതിയ വീഡിയോയുമായി സിവ വീണ്ടും എത്തിയിട്ടുണ്ട്. ആറ് ഭാഷകളില്‍ സുഖമാണ് എന്ന് ഉത്തരം പറഞ്ഞാണ് ഇത്തവണ സിവ ആരാധകരുടെ ഹൃദയത്തിലേക്ക് എത്തിയിരിക്കുന്നത്. തമിഴ്, ബംഗാള്‍, ഗുജറാത്ത്, ഭോജ്പുരി, പഞ്ചാഹി, ഉര്‍ദു ഭാഷകളിലാണ് സിവ ധോണിയ്ക്ക് ഉത്തരം നല്‍കിയിരിക്കുന്നത്. ഈ വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top