Advertisement

87 ട്രെയിനുകളുടെ വേഗം കൂട്ടി

October 26, 2017
Google News 4 minutes Read
train transport via kottayam hindered railway ministry to cut down ticket fare 26 trains cancelled

നവംബര്‍ ഒന്ന് മുതല്‍ 87ട്രെയിനുകളുടെ വേഗം കൂട്ടി. പുറപ്പെടുന്ന സമയത്തിലും എത്തിച്ചേരുന്ന സമയത്തിലും അഞ്ച് മുതല്‍ നാല് മണിക്കൂര്‍ വരെയാണ് വ്യത്യാസം വരുത്തുക. ഗളൂരു-കച്ചേഗുഡ (17605) തീവണ്ടിയുടെ യാത്രാസമയത്തിലാണ് ഏറ്റവും കൂടുതല്‍ കുറവ് വന്നത്.  മൂന്ന് മണിക്കൂര്‍ 55 മിനിറ്റിന്റെ കുറവാണ് വന്നത്.

1. കേരളത്തിലൂടെയുള്ള തീവണ്ടികളില്‍ പോണ്ടിച്ചേരി-മംഗളൂരു എക്‌സ്​പ്രസിന്റെ (16857) യാത്രാസമയത്തിലാണ് ഏറ്റവും കുറവ്. ഒന്നേകാല്‍ മണിക്കൂര്‍. പോണ്ടിച്ചേരിയില്‍നിന്ന് വൈകുന്നേരം 4.35-ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 9.55-ന് മംഗളൂരുവിലെത്തും.

2. ചെന്നൈ എഗ്മോര്‍-മംഗളൂരു എക്‌സ്​പ്രസ് (16859) ഒരുമണിക്കൂര്‍ യാത്രാസമയം കുറച്ചു. രാത്രി 11.15-ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 9.45-ന് മംഗളൂരുവിലെത്തും.

3. മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്‌സ്​പ്രസ് (16860) യാത്രാസമയം 40 മിനിറ്റ് കുറച്ചു. രാവിലെ 6.55-ന് പുറപ്പെട്ട് അടുത്തദിവസം പുലര്‍ച്ചെ 4.15-ന് ചെന്നൈ എഗ്മോറിലെത്തും.

4. മംഗളൂരു-പോണ്ടിച്ചേരി എക്‌സ്​പ്രസ് (16858) 15 മിനിറ്റ് യാത്രാസമയം കുറച്ചു. വൈകീട്ട് 5.05-ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 10 ന് പോണ്ടിച്ചേരിയിലെത്തും.

5. പോണ്ടിച്ചേരി-മംഗളൂരു എക്‌സ്​പ്രസ് (16856) 15 മിനിറ്റ് യാത്രാസമയം കുറച്ചു. വൈകീട്ട് 5.05-ന് പുറപ്പെട്ട് അടുത്തദിവസം 10ന് പോണ്ടിച്ചേരിയിലെത്തും.
6. മംഗളൂരു സെന്‍ട്രല്‍- നാഗര്‍കോവില്‍ പരശുറാം എക്‌സ്​പ്രസ് (16649) 20 മിനിറ്റ് യാത്രാസമയം കുറച്ചു. പുലര്‍ച്ചെ 5.25-ന് പുറപ്പെട്ട് രാത്രി 8.55-ന് നാഗര്‍കോവിലിലെത്തും.

7.നാഗര്‍കോവില്‍-മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്‌സ്​പ്രസ് (16650) 25 മിനിറ്റ് യാത്രാസമയം കുറച്ചു. പുലര്‍ച്ചെ4.20-ന് പുറപ്പെട്ട് രാത്രി 8.15-ന് മംഗളൂരുവിലെത്തും.

8.കായംകുളം ജങ്ഷന്‍-എറണാകുളം സൗത്ത് (56832), എറണാകുളം സൗത്ത്-കായംകുളം ജങ്ഷന്‍ (56387), എറണാകുളം സൗത്ത്-ഗുരുവായൂര്‍ എന്നീ പാസഞ്ചറുകള്‍ 10 മിനിറ്റ് യാത്രാ സമയം കുറച്ചു.

9.എറണാകുളം സൗത്ത്-പാലക്കാട് (66612) 20 മിനിറ്റ് യാത്രാസമയം കുറച്ചു. 2.55-ന് പകരം 3.15-ന് പുറപ്പെടും.

10. മംഗളൂരു-നാഗര്‍കോവില്‍ ഏറനാട് എക്‌സ്​പ്രസ് (16605) 10 മിനിറ്റ് യാത്രാസമയം കുറച്ചു. 7.20-ന് പുറപ്പെട്ട് രാത്രി 11.15-ന് എത്തും.

11.നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്‌സ്​പ്രസ് (16606) 15 മിനിറ്റ് യാത്രാസമയം കുറച്ചു. പുലര്‍ച്ചെ രണ്ടിന് പുറപ്പെട്ട് വൈകീട്ട് അഞ്ചിന് മംഗളൂരുവിലെത്തും.

12. എറണാകുളം-പട്‌ന എക്‌സ്​പ്രസ് (16359) അരമണിക്കൂര്‍ യാത്രാസമയം കുറച്ചു. എറണാകുളം സൗത്തില്‍നിന്ന് രാത്രി 11.30-ന് പുറപ്പെടും.

13എറണാകുളം-അജ്‌മേര്‍ എക്‌സ്​പ്രസ് 20 മിനിറ്റ് യാത്രാസമയം കുറച്ചു. എറണാകുളം സൗത്തില്‍നിന്ന് രാത്രി 8.25-ന് പുറപ്പെടും.

14മംഗളൂരു-യശ്വന്ത്പുര്‍ എക്‌സ്​പ്രസ് 15 മിനിറ്റ് യാത്രാസമയം കുറച്ചു. രാത്രി 8.15ന് പുറപ്പെടും. മംഗളൂരു -വൈഷ്‌ണോദേവി കട്ര സ്റ്റേഷന്‍ എക്‌സ്​പ്രസ് 15 മിനിറ്റ് യാത്രാസമയം കുറച്ചു. വൈകീട്ട് 5.05-ന് പുറപ്പെടും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here