Advertisement

കുടിശ്ശിക പകുതി അടച്ചാല്‍ കാര്‍ഷിക വായ്പ എഴുതി തള്ളും

October 26, 2017
Google News 1 minute Read
SBI cuts down home loan vehicle loan interest rate

കാര്‍ഷിക വായ്പയുടെ പകുതി ഒറ്റത്തവണയായി അടച്ചാല്‍ കടം എഴുതിതള്ളാന്‍ എസ്ബിഐ. 2016മാര്‍ച്ച് 31ന് കിട്ടാക്കടമായി ബാങ്ക് കണ്ടെത്തിയവര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. 2018മാര്‍ച്ച് 31വരെ ഒറ്റത്തവണയായി പണം തിരിച്ചടയ്ക്കാം.
സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് 1600 കോടി രൂപയുടെ വായ്പ അനുവദിക്കുമെന്ന് എസ്.ബി.ഐ അറിയിച്ചു. കൃഷിമന്ത്രിയുമായി ബാങ്ക് അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 2016 മാര്‍ച്ച് 31ന് കുടിശ്ശികയുള്ളതായി ബാങ്ക് കണക്കാക്കിയ 36,000 കര്‍ഷകര്‍ക്കാണ് ഇതിന്റെ ഗുണം കിട്ടുന്നത്. പച്ചക്കറി കൃഷിക്ക് നാല് ശതമാനം പലിശയില്‍ മൂന്ന് ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. 37 ശതമാനത്തോളം കര്‍ഷകരാണ് സംസ്ഥാനത്ത് എസ്.ബി.ഐയിലൂടെ ഇടപാട് നടത്തുന്നത്. ഇവര്‍ കൂട്ടത്തോടെ അക്കൗണ്ട് പിന്‍വലിക്കുമെന്ന സാഹചര്യത്തിലാണ് ബാങ്കും സര്‍ക്കാരും തമ്മില്‍ ചര്‍ച്ചയ്‌ക്ക് വഴിയൊരുങ്ങിയത്.300കോടി രൂപയാണ് എസ്ബിഐ കിട്ടാക്കടമായി പ്രഖ്യാപിച്ചിട്ടുള്ളത്.

കര്‍ഷകരുടെ പരാതികള്‍ കേള്‍ക്കാന്‍ കൃഷി മന്ത്രി വിളിപ്പുറത്ത് എന്ന കോള്‍ സെന്റര്‍ സംവിധാനം നവംബര്‍ ഒന്നിന് തുടങ്ങും. എല്ലാ മാസത്തെയും ആദ്യ ബുധനാഴ്ചകളില്‍ വൈകുന്നേരം 5.30 മുതല്‍ 6.30 വരെ കൃഷി മന്ത്രിയോട് നേരിട്ട് ഫോണില്‍ പരാതി അറിയിക്കാം.

SBI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here