എസ്ബിഐ തീപിടുത്തം; ഓൺലൈൻ വരുമാനം വൈകും

കഴിഞ്ഞ ദിവസം കൊൽക്കട്ടയിലെ എസ്ബിഐ ഗ്ലോബൽ ബാങ്കിങ്ങ് പ്രവർത്തിച്ചിരുന്ന ഓഫീസ് സമുച്ചയത്തിലുണ്ടായ തീപിടുത്തെ തുടർന്ന് ഇടപാടുകാരുടെ വിദേശധന വിനിമയം മന്ദഗതിയിൽ.
സമൂഹമാധ്യമങ്ങൾ വഴി ഓൺലൈൻ, വെബ്‌സൈറ്റ് ബിസിനസ്സ് ചെയ്യുന്നവരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.
ഒക്ടോബർ 19 നാണ് തീപിടുത്തം ഉണ്ടായതെങ്കിലും ഇതുവരെ ബാങ്കിങ് പ്രവർത്തനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനായി ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അവകാശപ്പെടുന്നു. എന്നാൽ ആഗോള തലത്തിൽ പണമിടപാട് നടത്തുന്നവർക്കുള്ള പ്രതിസന്ധി തുടരുകയാണ്. എസ്ബിഐ അക്കൗണ്ടുകൾ ലിങ്ക് ചെയ്തിരിക്കുന്ന ഓൺലൈൻ ബിസിനസ്സുകാരാണ് ഇപ്പോൾ പ്രതിസന്ധി അഭിമുഖീകരിക്കുന്നത്.
കൊൽക്കട്ടയിലെ ജീവൻ സുധ ബിൽഡിങ്ങിലെ ലെവൽ 16 ൽ സ്ഥിതി ചെയ്യുന്ന എസ്ബിഐ ഗ്ലോബൽ മാർക്കറ്റ് ഓഫീസിലാണ് തീപിടുത്തമുണ്ടായത്. ഓഫീസിലെ സർവർ റൂമിൽ നിന്നുമാണ് തീ പടർന്നത്.
ഓഫീസിലെ ഫർണീച്ചറും, കമ്പ്യൂട്ടറും കത്തിയെങ്കിലും ഇടപാടുകാരുടെ വിവരങ്ങളോ, മറ്റ് ഡാറ്റകളോ നഷ്ടപ്പെട്ടിട്ടില്ല എന്ന് എസ്ബിഐ ജനറൽ മാനേജർ വെങ്കടേഷ് ഭരദ്വരാജ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഡാറ്റ പ്രകാരമുള്ള പണമിടപാടുകൾ പൂർത്തിയാക്കുന്നതിന് മറ്റ് ശാഖകളിലുള്ള ജീവനക്കാരുടെ സഹായം തേടിയിരിക്കുകയാണ്.
ലഭ്യമാകുന്ന പരാതിയകൾ പരിഹരിച്ച് പോകുന്നതിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും എസ്ബിഐ അധികൃതർ അറിയിക്കുന്നു.
fire at sbi a blow to online business payments
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here