ഐഎസ് ബന്ധം ഉള്ള രണ്ട് മലയാളികള്‍ കൂടി അറസ്റ്റില്‍

ഐഎസ് ബന്ധം സംശയിക്കുന്ന രണ്ട് പേര്‍ കൂടി അറസ്റ്റില്‍. തലശ്ശേരി സ്വദേശികളായ ഹംസ, മനാഫ് എന്നിവരാണ് പിടിയിലായത്. ഇവര്‍ ഐഎസിലേക്ക് ആളെ റിക്രൂട്ട് ചെയ്തിരുന്നവരാണ്. ഇന്നലെ മൂന്ന് പേരെ പോലീസ് പിടികൂടിയിരുന്നു. ഉത്തര കേരളത്തിൽനിന്നുള്ള റിക്രൂട്ട്മെന്റിനു ഹംസയാണ് നേതൃത്വം നൽകിയത്.
തുർക്കിയിൽനിന്ന് ഐഎസ് പരിശീലനം നേടി സിറിയയിലേക്കു കടക്കുന്നതിനിടെ തുർക്കി പൊലീസ് പിടികൂടി നാട്ടിലേക്ക് തിരിച്ചയച്ച അഞ്ചുപേരിൽ മൂന്നു പേരെയാണ് പൊലീസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. മുണ്ടേരി കൈപ്പക്കയിൽ കെ.സി. മിഥിലാജ് (26), മയ്യിൽ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി. അബ്ദുൽ റസാഖ് (24), മുണ്ടേരി പടന്നോട്ട്മെട്ട എം.വി.ഹൗസിൽ എം.വി. റാഷിദ് (23) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.
arrest
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News