താജ്മഹലിൽ ശിവപൂജയ്ക്ക് അനുമതി വേണം : സംഘപരിവാർ

താജ്മഹലിൽ ശിവപൂജയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യവുമായി സ്ഘപരിവാർ രംഗത്ത്. താജ്മഹലിൽ മുസ്ലീങ്ങൾ നിസ്‌കാരം നടത്തുന്നത് നിരോധിക്കണമെന്നും അല്ലാത്തപക്ഷം ഹിന്ദുക്കൾക്ക് ശിവ പൂജ നടത്താൻ അനുമതി നൽകണമെന്നുമാണ് സംഘപരിവാർ സംഘടനയുടെ ആവശ്യം. ആർഎസ്എസ് ചരിത്ര വിഭാഗമായ അഖിൽ ഭാരതീയ ഇതിഹാസ് സങ്കലൻ സമിതിയാണ് വിവാദ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
താജ്മഹൽ ദേശീയ പൈതൃകമാണെന്നും എന്തുകൊണ്ടാണ് അവിടം മുസ്ലീങ്ങൾക്ക് മതപരമായ ആരാധനയ്ക്ക് ഉപയോഗിക്കാൻ അനുമതി നൽകിയതെന്നും ഇതിഹാസ് സങ്കലൻ സമിതി ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഡോ. ബാലമുകുന്ദ് പാണ്ഡെ ചോദിക്കുന്നു. മുസ്ലിങ്ങൾക്ക് താജമഹലിൽ നമാസ് നടത്താനുള്ള അനുമതി പിൻവലിക്കണമെന്നും ബാലമുകുന്ദ് പാണ്ഡെ ആവശ്യപ്പെടുന്നു.
താജ്മഹൽ ശിവക്ഷേത്രമായിരുന്നുവെന്നതിന് തെളിവുകൾ ഉണ്ടെന്നും അത് പ്രണയത്തിന്റെ സ്മാരകമല്ലെന്നും ബാലമുകുന്ദ് പാണ്ഡെ പറഞ്ഞു. മുംമ്താസ് മരിച്ച് നാലുമാസത്തിനകം ഷാജഹാൻ ചക്രവർത്തി വേറം വിവാഹം കഴിച്ചിരുന്നുവെന്നും ബാലമുകുന്ദ് പാണ്ഡെ പറഞ്ഞു. തങ്ങൾ താജമഹലുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കണ്ടെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ആർഎസ്എസ് ചരിത്ര ഗവേഷണ പ്രസ്ഥാനമാണ് അഖിൽ ഭാരതീയ ഇതിഹാസ് സങ്കലൻ സമിതി.
Ban namaz at Taj Mahal or allow Shiva prayers too demands RSS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here