സക്കീര്‍ നായിക്കിനെതിരെയുള്ള കുറ്റപത്രം എന്‍ഐഎ സമര്‍പ്പിച്ചു

Zakir Naik

വിവാദ മുസ്ലീം പ്രഭാഷകന്‍ സക്കീര്‍ നായിക്കിനെതിരെയുള്ള കുറ്റപത്രം ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ചു.വ്യാഴാഴ്ചയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുക, അക്രമത്തെ പ്രോത്സാഹിപ്പിക്കുക, അനധികൃത പണമിടപാട് തുടങ്ങിയ കുറ്റങ്ങളാണ് നായിക്കിനെതിരെ ചുമത്തിയിരിക്കുന്നത്. 2016ലാണ് സക്കീര്‍ നായിക്കിനെതിരെ അന്വേഷണം ആരംഭിച്ചത്. അന്വേഷണം ആരംഭിച്ചതോടെ സക്കീര്‍ നായിക്കിന്റെ ടെലിവിഷന്‍ ചാനലായ പീസ് ടിവി നിരോധിക്കുകയും,  ഇയാളുടെ സന്നദ്ധ സംഘടനയായ ഇസ്ലാമിക് ഫൗണ്ടേഷന്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top