സാക്കിർ നായിക്കിന്റെ പീസ് ടിവിക്ക് ശ്രീലങ്കയിലും നിരോധനം

ഇന്ത്യയ്ക്കും ബംഗ്ലാദേശിനും പിന്നാലെ വിവാദ പ്രഭാഷകൻ സാക്കിർ നായിക്കിന്റെ പീസ് ടിവിക്ക് ശ്രീലങ്കയിലും നിരോധനം. കൊളംബോയിൽ നടന്ന സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഈസ്റ്റർ ദിനത്തിൽ കൊളംബോയിൽ നടന്ന സ്‌ഫോടനങ്ങളിൽ 250 ലേറെ പേർ മരിച്ചിരുന്നു. ഇതിനു പിന്നാലെ ശ്രീലങ്കയിലെ പ്രധാന കേബിൾ ടിവി സേവനദാതാക്കൾ പീസ് ടിവിയുടെ സംപ്രേക്ഷണം അവസാനിപ്പിച്ചതായാണ് റിപ്പോർട്ട്.
Read Also; എൻഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിനെ മേയ് 29 വരെ റിമാന്റ് ചെയ്തു
ചാനൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളിൽ യുവാക്കളെ ഭീകരസംഘടനകളിൽ ചേരാൻ പ്രേരിപ്പിക്കുന്നതായുള്ള കണ്ടെത്തലിനെ തുടർന്നാണ് ഇന്ത്യയും ബംഗ്ലാദേശും നേരത്തെ പീസ് ടിവിക്ക് നിരോധനം ഏർപ്പെടുത്തിയത്. ഐഎസ് ബന്ധമുണ്ടെന്ന് കണ്ടെത്തി കഴിഞ്ഞ ദിവസം എൻഐഎ പിടികൂടിയ റിയാസ് അബൂബക്കറിന് ശ്രീലങ്കയിൽ നടന്ന സ്‌ഫോടനങ്ങളിലും പങ്കുണ്ടെന്നാണ് സൂചന. ഇയാൾ സാക്കിർ നായിക്കിന്റെ അനുയായിയാണെന്ന് സമ്മതിച്ചതായുള്ള എൻഐഎ റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് സാക്കിർ നായിക്കിന്റെ പീസ് ടിവിയുടെ സംപ്രേക്ഷണം ശ്രീലങ്കയിൽ നിർത്തലാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here