എൻഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിനെ മേയ് 29 വരെ റിമാന്റ് ചെയ്തു

പാലക്കാട് നിന്നും എൻഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിനെ മേയ് 29 വരെ റിമാൻ്റ് ചെയ്തു. എറണാകുളം എൻഐഎ കോടതിയാണ് റിമാൻ്റ് ചെയ്തത്. പ്രതിക്കായുള്ള എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷ മെയ് 6 നു പരിഗണിക്കും.
കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് റിയാസ് പദ്ധതിയിട്ടെന്ന് എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു. മലയാളി ഐഎസ് ഭീകരരായ അബ്ദുൾ റാഷിദ് അബ്ദുള്ള, അബ്ദുള്‍ ഖയ്യൂം എന്നിവരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും ശ്രീലങ്കൻ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ സഹ്രാൻ ഹാഷിം, സാക്കിർ നായിക്ക് തുടങ്ങിയവരുടെ അനുയായി കൂടിയാണ് റിയാസെന്നും എന്‍ഐഎ വാദിച്ചു. തുടര്‍ന്ന് റിയാസ് അബൂബക്കറിനെ മേയ് 29 വരെ എറണാകുളം എന്‍ഐഎ പ്രത്യേക കോടതി റിമാൻ്റ് ചെയ്തു. പ്രതിക്കായുള്ള എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷ മെയ് 6 നു പരിഗണിക്കും.
കഴിഞ്ഞ ദിവസമാണ് പാലക്കാട് നിന്നും എന്‍ഐഎ സംഘം റിയാസ് അബൂബക്കറിനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ 2016 കാസര്‍ഗോഡ് ഐഎസ് കേസുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. പുതുവത്സര ദിനത്തില്‍ കൊച്ചിയില്‍ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായും റിയാസ് സമ്മതിച്ചതായി എന്‍ഐഎ വ്യക്തമാക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here