Advertisement

പാലക്കാട് ഇന്നലെ അറസ്റ്റിലായ റിയാസ് കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തൽ എൻഐഎ സംഘത്തോട്

April 29, 2019
Google News 1 minute Read

പാലക്കാട് അറസ്റ്റിലായ റിയാസ് അബൂബക്കർ കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ. എൻഐഎ നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം. ശ്രീലങ്കൻ സ്‌ഫോടന ആസൂത്രകൻ സഹ്‌റാൻ ഹാഷിം, സക്കീർ നായിക് എന്നിവരുടെ അനുയായിയാണ് ഇയാളെന്നും എൻഐഎ വ്യക്തമാക്കുന്നു.

നിലവിൽ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് കരുതപ്പെടുന്ന അബ്ദുൾ റാഷിദ് അബ്ദുള്ള, സിറിയയിൽ ഉള്ളതായി സൂചനയുള്ള അബ്ദുൾ ഖയ്യൂം, തുടങ്ങിയ മലയാളി ഐഎസ് ഭീകരരുടെ ആഹ്വാന പ്രകാരമാണ് കേരളത്തിൽ ചാവേർ സ്‌ഫോടനം നടത്താൻ റിയാസ് അബൂബക്കർ തീരുമാനിച്ചത്. എന്നാൽ സ്‌ഫോടനം നടത്താൻ തെരഞ്ഞെടുത്ത സ്ഥലം സംബന്ധിച്ച വിവരങ്ങൾ എൻഐഎ പുറത്ത് വിട്ടിട്ടില്ല.  അബ്ദുൾ റാഷിദ് അബ്ദുള്ള, അബ്ദുൾ ഖയ്യൂം എന്നിവരുമായി റിയാസ് ടെലഗ്രാം വഴി ബന്ധം സ്ഥാപിച്ചിരുന്നതായി എൻഐഎ വ്യക്തമാക്കുന്നു.

Read Also : ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് തെക്കേയിന്ത്യ കേന്ദ്രീകരിച്ച് എന്‍ഐഎയുടെ വ്യാപക റെയ്ഡ്; പാലക്കാട് നിന്നും ഒരാളെ കസ്റ്റഡിയിയെടുത്തു

ശ്രീലങ്കൻ സ്‌ഫോടനത്തിന്റെ ആസൂത്രകൻ സഹ്‌റാൻ ഹാഷിം, സാക്കിർ നായിക്ക് എന്നിവരുടെ അനുയായിയാണ് ഇയാളെന്ന് കണ്ടെത്തിയിട്ടുണ്ട്. റിയാസ് അബൂബക്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ എൻഐഎ ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും. അതേസമയം റിയാസിൽ നിന്നും നിർണായകമായ പല വിവരങ്ങളും എൻഐഎക്ക് ലഭിച്ചതായി വിവരമുണ്ട്. ഇയാളുടെ മൊബൈൽ എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം തുടർ റെയ്ഡുകൾക്കും അറസ്റ്റുകൾക്കും എൻഐഎ പദ്ധതിയിടുന്നുണ്ട്.

അതേസമയം, റിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നാളെ റിയാസിനെ കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കും.

ഇന്നലെ പുലർച്ചെയാണ് റിയാസിനെ എൻഐഎ സംഘം കസ്റ്റഡിയിലെടുക്കുന്നത്. ശ്രീലങ്കൻ സ്‌ഫോടനവുമായി ബന്ധപ്പെട്ട് തെക്കേ ഇന്ത്യ കേന്ദ്രീകരിച്ച് എൻഐഎ സംഘത്തിന്റെ വ്യാപക റെയ്ഡുകൾ നടന്നിരുന്നു. കേരളം തമിഴ്‌നാട്  എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here