ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് തെക്കേയിന്ത്യ കേന്ദ്രീകരിച്ച് എന്‍ഐഎയുടെ വ്യാപക റെയ്ഡ്; പാലക്കാട് നിന്നും ഒരാളെ കസ്റ്റഡിയിയെടുത്തു
ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് തെക്കേയിന്ത്യ കേന്ദ്രീകരിച്ച് വ്യാപക റെയ്ഡുമായി എന്‍ഐഎയുടെ വ്യാപക റെയ്ഡ്. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.
പാലക്കാട് കൊല്ലങ്കോട് ഇന്ന് പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ നിന്നും ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് കൊണ്ടുപോയി. സംസ്ഥാനത്ത് കാസര്‍ഗോഡ്, മലപ്പുറം, പാലക്കാട്, കൊച്ചിയില്‍ പെരുമ്പാവൂര്‍ എന്നിവിടങ്ങളിലും തമിഴ്‌നാട്ടില്‍ കോയമ്പത്തൂര്‍, വെല്ലൂര്‍, നാഗപട്ടണം, തിരുനെല്‍വേലി, മധുര, ചെന്നൈ തുടങ്ങിയ മേഖലകളിലുമാണ് റെയ്ഡ്. നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ക്കായാണ് തെരച്ചില്‍. ശ്രീലങ്കന്‍ സ്ഫോടന പരമ്പരയുടെ സൂത്രധാരനെന്ന് കരുതപ്പെടുന്ന സഹ്റാന്‍ ഹാഷിം സന്ദര്‍ശിച്ച സഥലങ്ങളാണ് ഇവയില്‍ പലതും. ചില സംശയങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡും ചോദ്യം ചെയ്യലുമെന്ന് എന്‍ഐഎ വ്യക്തമാക്കി.
ഇതിനിടെ കാസര്‍ഗോഡ് സ്വദേശികളായ 2 പേരെ എന്‍ ഐ എ ചോദ്യം ചെയ്തു. വിദ്യാനഗര്‍ സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരെയാണ് കൊച്ചി എന്‍ ഐ എ സംഘം ചോദ്യം ചെയ്തത്. ഇവരുടെ വീടുകള്‍ റെയ്ഡ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനായി നാളെ കൊച്ചി എന്‍ ഐ എ ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ സഹ്റാന്‍ ഹാഷിമിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായിരുന്നു ഇരുവരും. ഹാഷിമുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നോ എന്ന കാര്യം എന്‍ ഐ എ പരിശോധിച്ച് വരികയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here