പുനത്തില്‍ ജീവിതത്തിന്‍റെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ എഴുത്തുകാരന്‍: മുഖ്യമന്ത്രി

പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
ജീവിതത്തിന്‍റെ സമകാലിക സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു അന്തരിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സാധാരണക്കാരുടെ ഭാഷയിലാണ് പുനത്തില്‍ തന്‍റെ കൃതികളിലൂടെ വായനക്കാരുമായി സംവദിച്ചത്. എഴുതിയതെന്തും വായിപ്പിക്കുന്ന മാസ്മരവിദ്യ അദ്ദേഹത്തിനുണ്ടായിരുന്നു.
ജീവിതത്തെ കാര്‍ടൂണിസ്റ്റിന്‍റെ കണ്ണോടെയാണ് അദ്ദേഹം നോക്കിക്കണ്ടത്. അദ്ദേഹത്തിന്‍റെ നര്‍മത്തിനു പിറകില്‍ ആര്‍ദ്രതയുണ്ടായിരുന്നു എന്നതാണ് സവിശേഷത. പുനത്തിലിന്‍റെ മാസ്റ്റര്‍ പീസായി കണക്കാക്കുന്ന “സ്മാരക ശിലകള്‍” വടക്കേ മലബാറിലെ മതസാഹോദര്യത്തിന്‍റെ ഇതിഹാസമാണ്. ഒരു കാലഘട്ടത്തെ അതേപടിയില്‍ കൊത്തിവെച്ച കൃതിയാണ് “സ്മാരക ശിലകള്‍”. പുനത്തിലിന്‍റെ പല കൃതികളും വര്‍ഗീയതക്കെതിരായ ശക്തമായ സന്ദേശം നല്‍കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
punathil kunjabdulla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here