എങ്ങനെയാണ് തെന്നിന്ത്യൻ താരങ്ങളെ ഇത്തരത്തിൽ തരംതാഴ്ത്താൻ കഴിയുന്നത് ? ഹിന്ദി താരത്തിനെതിരെ ആഞ്ഞടിച്ച് ഹൻസിക

hansika thrashes hina khan

തെന്നിന്ത്യൻ താരങ്ങളെ ആക്ഷേപിച്ച് കൊണ്ട് ബോളിവുഡ് ടെലിവിഷൻ താരം ഹിന ഖാന്റെ പ്രസ്താവനയ്ക്ക് ചുട്ടമറുപടി നൽകി ഹൻസിക.

ആരാധകരെ കയ്യിലെടുക്കാനും സിനിമയിൽ പിടിച്ചു നിൽക്കാനും തെന്നിന്ത്യൻ നായികമാർക്ക് അല്പവസ്ത്രധാരണവും ഗ്ലാമറസും ആയാൽ മാത്രമേ സാധിക്കൂ എന്ന് ബിഗ് ബോസ്സിന്റെ ഒരു എപ്പിസോഡിൽ ഹീന പറഞ്ഞിരുന്നു. തെന്നിന്ത്യൻ സിനിമാ മേഖലയെ ഇത്തരത്തിൽ തരംതാഴ്ത്താൻ ഹീനയ്ക്ക് എങ്ങനെയാണ് സാധിക്കുന്നതെന്ന് ഹൻസിക ചോദിക്കുന്നു.

പല ബോളിവുഡ് നടിമാരും അഭിനയം തുടങ്ങിയത് ദക്ഷിണേന്ത്യൻ സിനിമകളിലൂടെയാണെന്നും, ഒരു തെന്നിന്ത്യൻ അഭിനേത്രി എന്ന നിലയിൽ തനിക്ക് അഭിമാനമുണ്ടെന്നും ഹിന ഖാൻ പറയുന്നതെല്ലാം അസംബന്ധമാണെന്നും ഹൻസിക ട്വിറ്ററിൽ കുറിച്ചു.

‘യേ രിഷ്താ ക്യാ കെഹ്ലാതാ ഹേ’ എന്ന തന്റെ ആദ്യ ഹിന്ദി പരമ്പരയിലൂടെ തന്നെ പ്രശസ്ഥയായ താരമാണ് ഹിന ഖാൻ. ഇപ്പോൾ ബിഗ് ബോസിലെ കണ്ടസ്റ്റന്റ് ആണ് ഹിന. ബിഗ് ബോസിലാണ് ഹിന തെന്നിന്ത്യൻ താരങ്ങൾക്കെതിരെ പറഞ്ഞതും.

 

hansika thrashes hina khanhansika thrashes hina khan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top