Advertisement

നടി ഹൻസികയുടെ വിവാഹം ഇന്ന്

December 4, 2022
Google News 1 minute Read
hansika wedding today

നടി ഹൻസിക മോത്വാനിയുടെ വിവാഹം ഇന്ന്. ജയ്പൂരിലെ മുൻഡോത്ത ഫോർട്ടിലാണ് വിവാഹം. സിന്ധി ആചാര പ്രകാരമാകും വിവാഹം നടക്കുക. വ്യവസായി സൊഹെയ്ൽ കതുരിയ ആണ് വരൻ. ( hansika wedding today )

കഴിഞ്ഞ മാസം ഈഫൽ ടവറിന് മുന്നിൽ വച്ചാണ് സൊഹെയ്ൽ ഹൻസികയെ പ്രപ്പോസ് ചെയ്തത്. തുടർന്ന് ഇരുവരുടേയും വിവാഹം നിശ്ചയിക്കുകയായിരുന്നു. മാതാ കി ചൗകി ചടങ്ങോടെയാണ് ഹൻസികയുടെ വിവാഹ ചടങ്ങുകൾ ആരംഭിച്ചത്.

ഇന്നലെ മെഹന്ദി ചടങ്ങ് നടന്നിരുന്നു. ഒപ്പം സൂഫി നൈറ്റും സംഘടിപ്പിച്ചിരുന്നു. പേർഷ്യൻ സ്റ്റൈലിലാണ് ഹൻസിക ഇന്നലെ ചടങ്ങിലെത്തിയിരുന്നത്. ഇന്നത്തെ വിവാഹ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Story Highlights: hansika wedding today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here