നഴ്‌സുമാരുടെ ശമ്പള വർധന; സുപ്രീംകോടതി സ്റ്റേ ചെയ്തു

കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പള വർധന സംബന്ധിച്ച ശുപാർശകൾ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇനി കേസ് പരിഗണിക്കുന്ന നവംബർ രണ്ടു വരെയാണ് സ്റ്റേ.
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്ബളവർധനവിന് മുൻകാലപ്രാബല്യത്തോടെ അംഗീകാരം നൽകി ഈ മാസം 19 ന് ചേർന്ന മിനിമം വേതന സമിതിയാണ് തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാൻ ലേബർ കമ്മീഷ്ണർ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതിരേയാണ് ആശുപത്രി മാനേജ്‌മെന്റ് സുപ്രിംകോടതിയെ സമീപിച്ചത്. സമിതിയുടെ ഘടനയെയാണ് മാനേജ്‌മെന്റുകൾ സുപ്രിംകോടതിയിൽ ചോദ്യം ചെയ്തത്.
sc stayed requests regarding nurses wages
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News