സിവയ്ക്ക് അമ്പലപ്പുഴ ക്ഷേത്രോത്സവത്തിലേക്ക് ക്ഷണം

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയുടെ മകൾ സിവയ്ക്ക് അമ്പലപ്പുഴ ക്ഷേത്രോത്സവത്തിലേക്ക് ക്ഷണം. അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന് അദ്വൈതത്തിലെ പാട്ട് കൃത്യമായി പാടി സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ് സിവ. ഇതിന്റെ പശ്ചാത്തലത്തിലാണ് സിവയെ ക്ഷേത്രത്തിലേക്ക് ഭാരവാഹികള്‍ ക്ഷണിച്ചിരിക്കുന്നത്.
ഗാനാലാപനത്തിന് അഭിനന്ദനം അറിയിച്ചു കൊണ്ടും ഉത്സവത്തിലേക്ക് സിവയെ ക്ഷണിച്ചുകൊണ്ടുമുള്ള കത്ത് ഇന്നുതന്നെ ധോണിക്ക് അയക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പിന്തുണയോടെയാണ് ക്ഷണം.
അമ്പലപ്പുഴ ക്ഷേത്രത്തിലെ പന്ത്രണ്ടുകളഭം ഉത്സവം ജനുവരി മാസത്തിലാണ് നടക്കുന്നത്.

ziva

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top