പ്രതാപ് ഗൗരവ് കേന്ദ്രയിൽ എല്ലാ കോളേജുകളും നിർബന്ധമായി പഠനയാത്ര നടത്തണം : സർക്കാർ

compulsory tour to Pratap Gaurav Kendra

കോളേജ് വിദ്യാർഥികൾ ആർ.എസ്.എസ് പിന്തുണയുള്ള കേന്ദ്രത്തിൽ പഠനയാത്ര നടത്തുന്നത് നിർബന്ധമാക്കി രാജസ്ഥാൻ സർക്കാർ. ഉദയ്പുരിൽ ആർ.എസ്.എസ് പിന്തുണയോടെ പ്രവർത്തിക്കുന്ന പ്രതാപ് ഗൗരവ് കേന്ദ്രയിൽ എല്ലാ കോളജുകളും നിർബന്ധമായി പഠനയാത്ര നടത്തണമെന്നാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.

കഴിഞ്ഞ വർഷം ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് ആണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. ഈ വർഷം ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇവിടെ സന്ദർശിച്ചിരുന്നു.

മഹാറാണ പ്രതാപ് രാജാവിന്റെ ചരിത്രവും നേട്ടങ്ങളുമാണ് ഇവിടെ വിശദീകരിക്കുന്നത്.

 

compulsory tour to Pratap Gaurav Kendra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top