ഏറ്റവും സമ്പന്നമായ പ്രാദേശിക പാർട്ടി ഡിഎംകെ; രണ്ടാം സ്ഥാനം എഐഎഡിഎംകെയ്ക്ക്

DMK wealthiest political party

ഇന്ത്യയിൽ ഏറ്റവും സമ്പന്നമായ പ്രാദേശിക പാർട്ടി ഡിഎംകെ. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. 77.63 കോടി രൂപയാണ് ഡിഎംകെയുടെ വരുമാനം. എഐഎഡിംകെയാണ് രണ്ടാമത്, 54.938 കോടി രൂപ. 15.978 കോടിയുള്ള ടിഡിപിയാണ് മൂന്നാമത്.

മൊത്തം 47 പ്രാദേശിക പാർട്ടികളാണ് ഇന്ത്യയിലുള്ളത്. ഇവയിൽ 32 എണ്ണങ്ങളുടെ മൊത്തം വരുമാനം 221.48 കോടിയാണ്. 15 പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.

32 പാർട്ടികളിൽ 14 എണ്ണം വരവിനേക്കാൾ ചെലവുണ്ടെന്നാണ് കാണിച്ചിരിക്കുന്നത്. ഡിഎംകെ, എഐഎഡിഎംകെ തുടങ്ങിയവയുടെ സ്വത്തിൽ 80 ശതമാനവും ചെലവഴിച്ചിട്ടില്ല.

DMK wealthiest political party

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top