മലേഷ്യയിൽ മരിച്ചത് ഡോ ഓമനയല്ല; മരിച്ചത് തിരുവനന്തപുരം സ്വദേശിനി

മലേഷ്യയിൽ കെട്ടിടത്തിൽനിന്നു വീണ് മരിച്ച മലയാളി ഡോ. ഓമനയല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം വലിയതുറ വള്ളക്കടവ് പുന്നവിളാകത്തിൽ മെർലിൻ റൂബിയാണ് (37) മലേഷ്യയിൽ മരിച്ചത്.
എൽജിൻറൂബി ദമ്പതികളുടെ മകളാണ് മരിച്ച മെർലിൻ. സ്ഥിരീകരണ അറിയിപ്പ് തളിപ്പറമ്പ് ഡിവൈഎസ്പിക്ക് തിരുവനന്തപുരം ഡിസിആർബിയാണ് നൽകിയത്.
മലേഷ്യയിലെ സുബാംഗ് ജായ സേലങ്കോറിലെ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണാണ് മെർലിൻ മരിച്ചത്. കഴിഞ്ഞ 18 ന് മെർലിന്റെ മൃതദേഹം ബന്ധുക്കളെത്തി ഏറ്റുവാങ്ങിയിരുന്നു.
മെർലിന്റെ മരണവിവരം മലേഷ്യൻ പോലീസ് ഇന്ത്യൻ നയതന്ത്രകാര്യാലയത്തിൽ അറിയിക്കുന്നതിലുണ്ടായ സാങ്കേതിക പിഴവാണ് അഭ്യൂഹങ്ങൾക്ക് കാരണമെന്നും ഡിവൈഎസ്പി വേണുഗോപാലൻ നായർ പറഞ്ഞു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News