സ്‌കാനിയ ബസ് കുടുങ്ങി; വയനാട് ചുരത്തിൽ ഗതാഗതം സ്തംഭിച്ചു

scania bus stuck at wayanad

വയനാട് ചുരത്തിലെ ഏഴാം വളവിൽ കെഎസ്ആർടിസി സ്‌കാനിയ ബസ് കുടുങ്ങിയതിനെ തുടർന്ന് വയനാട് ചുരത്തിൽ ഗതാഗതം സ്തംഭിച്ചു.രാവിലെ ആറു മണിയോടെയാണ് ബസ് ഏഴാം വളവിൽ കുടുങ്ങിയത്. തുടർന്ന് ഇരുവശത്തേക്കുമുള്ള ഗതാഗതം തടസപ്പെടുകയായിരുന്നു.

പുലർച്ചെ ഇവിടെ ഒരു കാർ കത്തിയിരുന്നു. ഇതേത്തുടർന്നും രണ്ട് മണിക്കൂർ ഗതാഗതം മുടങ്ങിയിരുന്നതായി യാത്രക്കാർ പറയുന്നു.ഈ കാർ കിടന്നതിനാൽ വളവിൽ ബസ് തിരിക്കാൻ പറ്റാതെ വരികയായിരുന്നു.

കെഎസ്ആർടിസി താമരശേരി ഗാരേജിൽ നിന്നും മെക്കാനിക്കുകൾ എത്തി ബസ് നീക്കം ചെയ്താലെ ഗതാഗത തടസം പൂർണ്ണമായി പരിഹരിക്കാൻ കഴിയു.

 

scania bus stuck at wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top