വേങ്ങരയിൽ തിരിച്ചടിയായത് ജനരക്ഷാ യാത്രയെന്ന് വിമർശനം

വേങ്ങര ഉപതെരഞ്ഞെുപ്പില്‍ സംസ്ഥാന നേതൃത്വത്തിന് വേണ്ട വിധത്തില്‍ ശ്രദ്ധചെലുത്താനാകാത്തതിന് കാരണം ജനരക്ഷാ യാത്രയാണെന്ന് വിമർശനം. ആലപ്പുഴയില്‍ ചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തിലാണ് ഈ വിമർശനം ഉയർന്നത്.
കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്രയിലായിരുന്നു പ്രമുഖ നേതാക്കളുടെയെല്ലാം ശ്രദ്ധ. വേങ്ങരയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് വോട്ട് കുറയുന്നതിന് ഇതും ഒരു കാരണമായതായി കോര്‍ കമ്മിറ്റി വിലയിരുത്തി. നാളെ ബി.ജെ.പി സംസ്ഥാന കമ്മിറ്റിയും ആലപ്പുഴയില്‍ ചേരും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News