ഹോട്ടലുകൾക്ക് ബിയർ നിർമ്മിക്കാം, വിൽക്കാം

beer

ഹോട്ടലുകൾക്ക് സ്വന്തമായി ബിയർ നിർമ്മിച്ച് വിൽക്കാൻ അനുമതി നൽകാമെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. ബിയറുണ്ടാക്കി വിൽക്കാനാകുന്ന മൈക്രോ ബ്രൂവറികൾ അനുവദിക്കുന്നതു സംബന്ധിച്ചു പഠിക്കാൻ സർക്കാർ  ഋഷിരാജ് സിംഗിനെ ചുമതലപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ നിർദേശം. ഇത് കൂടുതൽ പേർക്ക് തൊഴിൽ നൽകുമെന്നും റിപ്പോർട്ടിൽ ഉണ്ട്. അനുമതി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ അതുകൂടി പരിശോധിച്ചശേഷമെ സർക്കാർ അന്തിമതീരുമാനമെടുക്കൂ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top