Advertisement

കിംഗ് ഫിഷറും ബുള്ളറ്റും ഉൾപ്പെടെ കേരളത്തിലേക്ക് കടത്താനുള്ള 98 കോടി രൂപയുടെ അനധികൃത ബിയർ പിടികൂടി

April 4, 2024
Google News 1 minute Read
illegally stocked beer kerala seized karnataka

കിംഗ് ഫിഷറും ബുള്ളറ്റും ഉൾപ്പെടെ കേരളത്തിലേക്ക് കടത്താനുള്ള 98 കോടി രൂപയുടെ അനധികൃത ബിയർ പിടികൂടി. കർണാടക എക്സൈസ് വകുപ്പാണ് മൈസൂരിലെ യുണൈറ്റഡ് ബ്രൂവറീസിൻ്റെ ഒരു യൂണിറ്റിൽ നിന്ന് 98.52 കോടി രൂപയുടെ അനധികൃത മദ്യം പിടികൂടിയത്. അജ്ഞാത വിവരം ലഭിച്ചതിനെ തുടർന്ന് ഏപ്രിൽ രണ്ടിനാണ് എക്സൈസും കളക്ടറും തെരഞ്ഞെടുപ്പ് ഓഫീസർമാരും ചേർന്ന് ബ്രൂവറി പരിശോധിച്ചത്. സംഭവത്തിൽ 12 പേർക്കെതിരെ കേസെടുത്തു.

അനുവദിച്ചതിലധികം ബിയർ ഇവിടെ സൂക്ഷിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായി. വിവിധ ബ്രാൻഡുകളിൽ നിന്നുള്ള 7000 ലിറ്റർ ബിയർ കുപ്പികൾ ഇവിടെ സൂക്ഷിച്ചിരുന്നതായി അധികൃതർ അറിയിച്ചു.

Story Highlights: illegally stocked beer kerala seized karnataka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here