വിവാഹത്തലേന്ന് യുവാവ് തൂങ്ങി മരിച്ചു

ഇന്ന് വിവാഹിതനാകാനിരുന്ന യുവാവ് തുങ്ങി മരിച്ചു. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ദേവസ്വം ബോർഡ് ജംഗ്ഷനിൽ വിജയകുമാറിന്റെ മകൻ അഖിലാണ് തൂങ്ങി മരിച്ചത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. അഖിലിന്റെ വിവാഹം ഇന്ന് ആറ്റിങ്ങലിൽ വച്ച് നടക്കേണ്ടതായിരുന്നു. ഉച്ച വരെ വിവാഹത്തിരക്കിലായിരുന്ന അഖിലിനെ ഉച്ചയ്ക്ക് ശേഷം കാണാതായി. തുടർന്ന് നടത്തിയ തെരച്ചിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
akhi, suicide
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News