കൂട്ടബലാത്സംഗത്തിനിരയായ പതിനാറുകാരി രക്തംവാർന്നു മരിച്ചു

16 year old bled to death

കൂട്ടബലാത്സംഗത്തിനിരയായപതിനാറുകാരി രക്തം വാർന്ന് മരിച്ചു. വീട്ടുകാർ ആശുപത്രിയിൽ എത്തിക്കാത്തതിനെ തുടർന്നാണ് പെൺകുട്ടി മരിച്ചത്. പഞ്ചാബിലെ ഫസീക്ക ജില്ലയിലാണ് സംഭവം.

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് മൂന്ന് പേർ ചേർന്ന് കുട്ടിയെ മാനഭംഗപ്പെടുത്തിയത്. എന്നാൽ മാനഹാനി ഭയന്ന് വീട്ടുകാർ വിവരം പൊലിസിൽ അറിയിക്കുകയോ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയോ ചെയ്തില്ല. സംഭവത്തിനു ശേഷം പെൺകുട്ടിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു.

സ്‌കൂളിലേക്ക് പോകുന്ന വഴിയെ പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ശേഷം പെൺകുട്ടിയെ വഴിയരികിൽ ഉപേക്ഷിച്ചു. കാണാതായതോടെ അന്വേഷിച്ചെത്തിയ ബന്ധുക്കളാണ് കുട്ടിയെ വീട്ടിലെത്തിച്ചത്.

അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

16 year old bled to death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top