ചവറയിലെ നടപ്പാലം അപകടം; കണ്‍ട്രോള്‍ റൂം തുറന്നു

bridge

ചവറ കെഎംഎംഎല്ലിലെ ഇരുമ്പുപാലം തകര്‍ന്ന സംഭവത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ചവറ സ്വദേശി ശ്യാമളയാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. സംഭവത്തിൽ നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു.ഇരുമ്പ് പാലത്തിന്റെ കമ്പി തറഞ്ഞുകയറിയാണ് പലര്‍ക്കും പരിക്കേറ്റത്. ഫാക്ടറിക്കെതിരേ നടക്കുന്ന സമരത്തിനിടെ പ്രവർത്തകർ എല്ലാവരും ഒരുമിച്ച് പാലത്തിൽ കയറിയതാണ് അപകടത്തിന് കാരണം.
പരിക്കേറ്റ 30 പേരെ കൊല്ലത്തെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
കണ്‍ട്രോള്‍ റൂം നമ്പര്‍
0476- 2681700

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top