ബിഹാറിൽ വീണ്ടും പാലം തകർന്നു; നാലാഴ്ചക്കിടെ തകരുന്ന പതിനാലാമത്തെ പാലം

ബിഹാറിൽ വീണ്ടും പാലം തകർന്നു. നാലാഴ്ചക്കിടെ തകരുന്ന പതിനാലാമത്തെ പാലമാണിത്.ഗയ ജില്ലയിലാണ് പാലം തകർന്നു വീണത്.ഗുൾസ്‌കാരി നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നത്.
ഭഗ്‌വതി ഗ്രാമത്തെയും ശർമ്മ ഗ്രാമത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
പാലം തകർന്നതോടെ പ്രദേശവാസികൾ ദുരിതത്തിലായി. അടുത്തിടെ ബിഹാറിൽ പാലം തകരുന്നത് തുടർക്കഥയായിരുന്നു.ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ബിഹാറിന്റെ വിവിധ ഭാഗങ്ങളില്‍ പാലങ്ങള്‍ തകര്‍ന്നുവീഴുന്നത്.
സംഭവം ബിഹിറില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചിട്ടുണ്ട്. പാലം തകർന്നു വീഴൽ തുടർക്കഥയായതോടെ 11 എൻജിനിയർമാരെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. പഴയ പാലങ്ങളെ പറ്റി സർവെ നടത്താനും സർക്കാർ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് വീണ്ടും പാലം തകര്‍ന്ന് വീണത്.
Story Highlights : Bihar bridge collapse, 14th incident in 4 weeks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here