ഹാദിയ കേസ് ഇന്ന് സുപ്രീം കോടതിയില്‍

hadiya hadiya case supreme court observations sc to hear hadiya in open court

ഹാദിയ കേസിൽ എൻ.ഐ.എ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് സുപ്രീംകോടതി പരിശോധിക്കും. കേസിൽ ഹാദിയയുടെ ഭാഗം കേൾക്കുന്നതിനായി അമിക്കസ് ക്യൂറിയെ നിയമിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.

ഹാദിയ കേസിൽ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും, ഒപ്പം സമാനമായ സംഭവങ്ങളിലെ അന്വേഷണ വിവരങ്ങളുമാണ് സീൽ വെച്ച കവറിൽ എൻ.ഐ.എ സുപ്രീംകോടതിയിൽ സമര്‍പ്പിച്ചിരിക്കുന്നത്.  ജഡ്ജിയുടെ മേൽനോട്ടമില്ലാതെ കേസ് അന്വേഷിച്ചത് കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യഹര്‍ജി നൽകാനാണ് ഷെഫിൻ ജഹാന്റെ നീക്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top