ഐഎസില്‍ ചേര്‍ന്ന മകള്‍ക്കായുള്ള ബിന്ദുവിന്റെ കാത്തിരിപ്പ് മൂന്ന് വര്‍ഷം പിന്നിട്ടു

അഫ്ഗാനിസ്ഥാനിലെത്തി ഐ എസിൽ ചേർന്ന മകളെ കഴിഞ്ഞ മൂന്നു വർഷമായി കാത്തിരിക്കുകയാണ് ഒരമ്മ. തിരുവനന്തപുരം ആറ്റുകാൽ സ്വദേശി ബിന്ദുവാണ് ഫാത്തിമയായി മാറിയ മകൾ നിമിഷ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കഴിയുന്നത്.
നിമിഷ 2013 ൽ മതം മാറി ഫാത്തിമ എന്ന പേര് സ്വീകരിച്ചു. കാസർഗോഡ് പൊയ്നാച്ചി സെഞ്ചൂറിയൻ ഡന്റൽ കോളജിൽ അവസാന വർഷം പഠിക്കുമ്പോഴായിരുന്നു ഇത്. ഫാത്തിമ പിന്നീട് ഈസ എന്ന് പേരു മാറ്റിയ പാലക്കാട് സ്വദേശ ബെക് സൻ വിൻസന്റിനെ വിവാഹം കഴിച്ചു. 2015 നവംബറിലാണ് ഫാത്തിമയും മറ്റ് 15പേരും ശ്രീലങ്ക വഴി അഫ്ഗാനിസ്ഥാനിലെത്തിയത്. കേരളത്തിൽ നിന്ന് ഐഎസിൽ ചേർന്ന ആദ്യ സംഘമായിരുന്നു ഇത്. ഫാത്തിമയ്ക്ക് ഇപ്പോള്‍ രണ്ട് വയസ്സ് പ്രായമുള്ള കുഞ്ഞുണ്ട്. ഇടയ്ക്ക് മകള്‍ ബിന്ദുവിന് സന്ദേശം അയയ്ക്കും. അങ്ങനെയാണ് കുഞ്ഞുണ്ടായ വിവരം ബിന്ദു അറിഞ്ഞത്. ഏഴ് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് നിമിഷ അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നത്.
മകൾ തിരിച്ചു വരും എന്ന പ്രതീക്ഷയിലാണ് ബിന്ദു. ഐ എസിലേക്ക് റിക്രൂട്ട് ചെയ്യുന്ന റാഷിദിനെക്കുറിച്ച് 2016ൽ തന്നെ രഹസ്യാന്യേഷണ ഏജൻസികൾ പൊലീസിനെ അറിയിച്ചിരുന്നെന്നും ഈ ഫയൽ പിന്നീടാരോ മുക്കിയെന്നും ബിന്ദു ആരോപിക്കുന്നു. മകളേയും കുടുംബത്തേയും സുരക്ഷിതരായി ഇന്ത്യയിലെത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് ഈ വീട്ടമ്മ .ആരോടും പകയോ വെറുപ്പോ ഇല്ലാതെ മകളും കുടുംബവും എത്തുന്ന ആ കാലത്തിനായി ബിന്ദു കാത്തിരിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here