കെ.എം.എം.എൽ ഫാക്ടറിക്കുള്ളിലെ പാലം തകർന്നു വീണു; ഒരാൾ മരിച്ചു

bridge to KMML factory collapsed KMML factory bridge collapsed one killed

കൊല്ലം ചവറ കെ.എം.എം.എൽ ഫാക്ടറിക്കുള്ളിലെ ഇരുമ്പ് പാലം തകർന്നു വീണ സംഭവത്തിൽ ഒരാൾ മരിച്ചു. സംഭവത്തിൽ നിരവധി പേർക്ക് ഗുരുതര പരുക്ക്.

ഫാക്ടറിക്കെതിരേ നടക്കുന്ന സമരത്തിനിടെ പ്രവർത്തകർ എല്ലാവരും ഒരുമിച്ച് പാലത്തിൽ കയറിയതാണ് അപകടത്തിന് കാരണം.

ഗുരുതരമായി പരുക്കേറ്റവരെ കൊല്ലത്തെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പോലീസും ഫയർഫോഴ്‌സും ചേർന്നുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

KMML factory bridge collapsed one killed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top