ചെന്നൈയില്‍ മഴ, വെള്ളക്കെട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

chennai rain

ചെന്നൈയില്‍ വീണ്ടും കനത്ത മഴ തുടരുന്നു. രണ്ടു ദിവസമായി പെയ്യുന്ന മഴ ഇന്നും തുടരുകയാണ്. മൂന്ന് ദിവസം കൂടി മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.  മഴ കനത്തതോടെ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

2015 ഡിസംബറില്‍ ചെന്നൈയിലുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും 150 പേര്‍ മരിച്ചിരുന്നു. 70 ദശലക്ഷം ആളുകളാണ് അന്ന് മഴദുരിതം അനുഭവിച്ചത്.

chennai rain

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top