ക്രൈംബ്രാഞ്ച് ഐജി ജയരാജന് സസ്പെന്‍ഷന്‍

Kerala-Police

ക്രൈംബ്രാഞ്ച് ഐജി ജയരാജന് സസ്പെന്‍ഷന്‍. ഔദ്യോഗിക വാഹനത്തില്‍ ഡ്രൈവര്‍ക്ക് ഒപ്പം ഇരുന്ന് മദ്യപിച്ചതിനാണ് നടപടി. ഡിജിപിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ ഡ്രൈവറെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു.
അഞ്ചല്‍ പോലീസാണ് ഐജിയേയും ഡ്രൈവറിനേയും മദ്യപിച്ച നിലയില്‍ പിടികൂടിയത്. അപകടകരമായ വിധത്തില്‍ വണ്ടിയോടിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരും മദ്യപിച്ചതായി തെളിഞ്ഞത്. ഇതെ തുടര്‍ന്ന് ലോകനാഥ് ബഹ്റ ഇവര്‍ക്കെതിരെ നടപടിയ്ക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top