ജിഎസ്ടി പരിഷ്‌കരണം; നിത്യോപയോഗ സാധനങ്ങളുടെ വില കുറഞ്ഞേക്കും

നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി കുറക്കാൻ നീക്കം. നിലവിൽ 28 ശതമാനം വരുന്ന ജിഎസ്ടി നിരക്കാണ് കുറയ്ക്കാൻ ഉദ്ദേശിക്കുന്നത്.
വാഷിങ് മെഷീൻ, റഫ്രിജറേറ്റർ, ഇലക്ട്രിക്കൽ ഫിറ്റിങ്‌സ്, സിമെന്റ്, സീലിങ് ഫാൻ, വാച്ച്, ഓട്ടോമൊബൈൽസ്, പുകയില ഉത്പന്നങ്ങൾ, പോഷക പാനീയങ്ങൾ, വാഹന ഭാഗങ്ങൾ, പ്ലാസ്റ്റിക് ഫർണിച്ചർ, പ്ലൈവുഡ് തുടങ്ങിയവയ്ക്കുള്ള 28 ശതമാനം നികുതി നിരക്കാണ് പുനഃപരിശോധിക്കുന്നത്.
ഗുവാഹട്ടിയിൽ നവംബർ ഒമ്പത്, പത്ത് തിയതികളിൽ നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്യും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News