ദീലീപിനെ ജയിലിൽ സന്ദർശിച്ച സംഭവം; ഗുരുതര ചട്ടലംഘനം നടന്നതിന്റെ രേഖകൾ പുറത്ത്

dileep dileep case round up major irregularity in dileep jail visit

നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് നടൻ ദിലീപിനെ കാണാൻ സന്ദർശകരെ അനുവദിച്ചതിൽ ഗുരുതര ചട്ടലംഘനം നടന്നുവെന്ന് ജയിൽ രേഖകൾ. വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നടൻ സിദ്ദിഖിൽ നിന്ന് അപേക്ഷ പോലും വാങ്ങാതെയാണ് ദിലീപിനെ സന്ദർശിക്കാൻ അനുമതി നൽകിയത്.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് സിനിമാപ്രവർത്തകർ ജയിലിൽ എത്തിയതെന്നും സന്ദർശക രേഖയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
നടനും എം.എൽ.എയുമായ കെ.ബി ഗണേഷ്‌കുമാർ ജയിലിൽ എത്തിയതും കേസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനാണ്.

ജയിൽ ഡി.ജി.പിയുടെ ശുപാർശ പ്രകാരം ജയിൽ സുപ്രണ്ടിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇവർക്കെല്ലാം സന്ദർശന അനുമതി നൽകിയത്. അവധി ദിവസങ്ങളിൽ പോലും സന്ദർശനം അനുവദിച്ചതായും ജയിൽ രേഖകൾ ചൂണ്ടിക്കാട്ടുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top