നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരെ സൈന്യം പിടികൂടി

പാക്കധിനിവേശ കശ്മീരിലേക്ക് നുഴഞ്ഞു കടക്കാൻ ശ്രമിച്ച രണ്ടു പേരെ സൈന്യം പിടികൂടി. ഇവർ ഹിസ്ബുൾ മുജാഹിദ്ദീന്റെ പരിശീലനത്തിന് പോകുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ കണ്ടെത്തി.
വടക്കൻ കശ്മീലെ കുപ്‌വാരയിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. പുൽവാമ സ്വദേശികളായ ഡാനിഷ് ഗുലാം ലോൺ( 20) സുഹൈൽ അഹമ്മദ് ഭട്ട്( 21) എന്നിവരാണ് പിടിയിലായതെന്ന് എസ്പി ഷംഷീർ ഹുസൈൻ പറഞ്ഞു. അതിർത്തികടക്കാൻ ശ്രമിക്കുമ്പോഴാണ് ഇവർ പിടിയിലായത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News