ട്രെയിനുകളുടെ പുതിയ സമയക്രമം ഇന്നുമുതൽ

ദക്ഷിണ റെയിൽവേക്കു കീഴിൽ ട്രെയിനുകളുടെ പുതിയ സമയക്രമം ഇന്നു നിലവിൽ വരും. നിലവിലുള്ള ട്രെയിനുകൾ വേഗം കൂടുന്നതിനൊപ്പം ദീർഘിപ്പിക്കുകയും ചെയ്യും. മംഗളൂരുകൊച്ചുവേളി റൂട്ടിൽ ആഴ്ചയിൽ രണ്ടുദിവസം പുതിയ ട്രെയിനും അനുവദിച്ചു.
നിലവിലുള്ള സ്റ്റോപ്പിനു പുറമെ പൊള്ളാച്ചി, പളനി, ഡിണ്ടിഗൽ എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടാകും. 22651 ചെന്നൈപളനി എക്സ്പ്രസ് പാലക്കാട് വരെ നീട്ടി. ചെന്നൈയിൽ നിന്നു രാത്രി 9.40ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 11ന് പാലക്കാട്ടെത്തും. തിരികെയുള്ള 22652 നമ്പർ ട്രെയിൻ പാലക്കാട് നിന്നു വൈകുന്നേരം മൂന്നിന് യാത്രതിരിച്ച് അടുത്തദിവസം പുലർച്ചെ 4.15ന് മധുരയിൽ യാത്ര അവസാനിപ്പിക്കും.
train new timing today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here