ജെയ്പ്പൂർ നഗരസഭയിൽ രാവിലെ ദേശീയ ഗാനവും, വൈകീട്ട് വന്ദേ മാതരവും

vande mataram and national anthem to be sung in jaipur municipality

ജെയ്പ്പൂർ നഗരസഭയിൽ രാവിലെ ദേശീയ ഗാനവും വൈകിട്ട് വന്ദേമാതരവും ആലപിക്കാൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചു. മുഴുവൻ ജീവനക്കാരും ഇവയിൽ പങ്കെടുക്കണമെന്നും കൗൺസിൽ നിർദ്ദേശിച്ചിട്ടുണ്ട്.

അഡീഷണൽ കമ്മീഷണർ സഹായ് മീണയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.രാജ്യസ്‌നേഹം വളർത്താനും നല്ല പ്രവർത്തനാന്തരീക്ഷം ഉണ്ടാക്കാനുമാണിത്. ഉത്തരവിൽ വ്യക്തമാക്കുന്നു.

രാവിലെ 9.50 ന് ദേശീയ ഗാനവും വൈകിട്ട് 5.55ന് വന്ദേമാതരവും ആലപിക്കണം. രണ്ടു സമയത്തും ഹാജർ നിബന്ധമായും പരിശോധിക്കും. ഇതിന് ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തും.

 

vande mataram and national anthem to be sung in jaipur municipalityനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More