Advertisement

അള്ളാഹുവിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായ ഭരണഘടന തിരുത്തണം, ഇന്ത്യക്കാരനെഴുതിയ ദേശീയഗാനം മാറ്റണം: ബംഗ്ലാദേശ് ജമാത്ത് ഇസ്ലാമി നേതാവ്

September 9, 2024
Google News 3 minutes Read
Amaan Azmi urges changing national anthem, constitution of Bangladesh

ബംഗ്ലാദേശിന്റെ ഭരണഘടനയും ദേശീയഗാനവും മാറ്റണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് ജമാത്ത് ഇസ്ലാമി നേതാവ് അമാന്‍ ആസ്മി. സ്വതന്ത്ര ബംഗാള്‍ രൂപീകരണമെന്ന ആശയത്തിന് വിരുദ്ധമാണ് ദേശീയഗാനമെന്ന് വിശദീകരിച്ചാണ് അമാന്‍ ദേശീയ ഗാനം മാറ്റണമെന്ന് ആവശ്യം ഉന്നയിച്ചത്. ഇന്ത്യക്കാരനായ ടാഗോറാണ് ഈ ദേശീയ ഗാനം എഴുതിയതെന്ന് ചൂണ്ടിക്കാട്ടിയാണ് വിഷയത്തില്‍ ഇടപെടാന്‍ ഇദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. അള്ളാഹുവിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായ ഭരണഘടന തിരുത്തണമെന്നും അമാന്‍ ആസ്മി ആവശ്യപ്പെട്ടു. ബംഗ്ലാദേശി ജമാത്ത് ഇസ്ലാമി അമീറായിരുന്ന ഗുലാം അസമിന്റെ മകനും ഷെയ്ഖ് ഹസീനയുടെ പലായനത്തെ തുടര്‍ന്ന് ജയില്‍ മോചിതനായ സംഘടനാ നേതാവുമാണ് അമാന്‍ ആസ്മി. (Amaan Azmi urges changing national anthem, constitution of Bangladesh)

ബംഗാള്‍ വിഭജനം നടന്ന ശേഷം സ്വതന്ത്ര രാജ്യമായി നിലനില്‍ക്കുന്ന ബംഗ്ലാദേശിന് എങ്ങനെ ബംഗാള്‍ ഒന്നിക്കണമെന്ന ആശയം ഉള്‍ക്കൊള്ളുന്ന ഒരു ഗാനം ദേശീയ ഗാനമാക്കാനാകുമെന്ന് അമാന്‍ ചോദിച്ചു. ഇന്ത്യക്കാരനായ ടാഗോര്‍ എഴുതിയ ഗാനം 1971ല്‍ ബംഗ്ലാദേശിന് ഇന്ത്യ അടിച്ചേല്‍പ്പിക്കുകയായിരുന്നെന്ന് അമാന്‍ വിമര്‍ശിച്ചു. ദേശീയ ഗാനമാക്കാന്‍ പാകത്തില്‍ നിരവധി ഗാനങ്ങള്‍ ബംഗ്ലാദേശിലുണ്ട്. വിഷയം സര്‍ക്കാരിന് വിടുകയാണെന്നും പുതിയ ദേശീയ ഗാനം കണ്ടെത്താനായി സര്‍ക്കാര്‍ കമ്മിഷനെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാഷണല്‍ പ്രസ് ക്ലബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് കൊണ്ടായിരുന്നു അമാന്‍ ആസ്മിയുടെ പ്രതികരണം.

Read Also: ‘ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം തടയാൻ തേനീച്ചക്കൂട്’; ബി.എസ്.എഫ് പദ്ധതി ഫലപ്രദം

90 ശതമാനം മുസ്ലീങ്ങളുള്ള ഒരു രാജ്യത്ത് അള്ളാഹുവിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായ ഭരണഘടന പരിഷ്‌കരിക്കേണ്ടത് വളരെ പരിഗണന അര്‍ഹിക്കുന്ന വിഷയമാണെന്ന് അമാന്‍ പറയുന്നു. ഇവിടുത്തെ ജനങ്ങളാണ് പരമാധികാരികള്‍ എന്നാണ് ബംഗ്ലാദേശ് ഭരണഘടന പറയുന്നത്. എന്നാല്‍ അള്ളാഹു അല്ലാതെ മറ്റാര്‍ക്കും പരമാധികാരം കൈയാളാനാകില്ല. അള്ളാഹുവിന്റെ നിയമങ്ങള്‍ ക്ക് വിരുദ്ധമായ ഒരു ഭരണഘടനയും നിലനില്‍ക്കരുത്. മനുഷ്യാവകാശങ്ങള്‍ക്കെതിരായ ഒരു നിയമവും പാടില്ലെന്നും സൈന്യത്തിന്റെ മനുഷ്യത്വ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights : Amaan Azmi urges changing national anthem, constitution of Bangladesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here