ക്യാമ്പസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയമാകാം

can have student politics in colleges

കലാലയങ്ങളിൽ വിദ്യാർത്ഥിരാഷ്ട്രീയം പാടില്ലെന്ന ഇടക്കാല ഉത്തരവ് അസാധുവായി. ക്യാമ്പസ് രാഷ്ട്രീയം ചോദ്യം ചെയ്തുള്ള ഹർജി പൊന്നാനി എം ഇ എസ് പിൻവലിച്ചതോടെയാണ് ഉത്തരവ് അസാധുവായത്.

ക്യാപസ് രാഷ്ട്രീയം സംബന്ധിച്ച ഹർജി കോടതി ഒത്തുതീർപ്പാക്കി. പൊന്നാനി എംഇഎസ് കോളേജിൽ സമരം മൂലം ക്ലാസ് മുടങ്ങരുതെന്ന ഉത്തരവ് പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കോളേജ് അധികൃതർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ക്യാമ്പസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം പാടില്ലെന്ന് ഹൈക്കടതി ഉത്തരവിട്ടത്.

സമരം ചെയ്യുന്നവരെ പ്രിൻസിപ്പലിനും കോളേജ് അധികൃതർക്കും പുറത്താക്കാൻ അധികാരമുണ്ടെന്ന ഉത്തരവും ഹർജി പിൻവലിച്ചതോടെ അസാധുവായി.

 

can have student politics in colleges

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top