വിദ്യാർത്ഥി, യുവജന സംഘടനകൾ എൻഐഎ അന്വേഷണ പരിധിയിൽ

വിദ്യാർത്ഥി, യുവജന സംഘടനകൾ എൻഐഎ അന്വേഷണ പരിധിയിൽ. അൽഖ്വയ്ദ ഭീകരർ ചില വിദ്യാർത്ഥി യുവജന സംഘടനകളുമായി അടുത്ത് ബന്ധപ്പെട്ടിരുന്നതായി എൻഐഎ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം.
കൊച്ചി നഗരത്തിൽ നടന്ന ചില അക്രമാസക്തമായ സമരങ്ങളുടെ ആസൂത്രണത്തിൽ പങ്കെടുത്തിരുന്നെന്ന് മൊഷറഫ് ഹുസൈൻ വെളിപ്പെടുത്തിയിരുന്നു. കൊച്ചിയിൽ അറസ്റ്റിലായ മൊഷറഫ് ഹുസൈനനിൽ നിന്നും ഇക്കാര്യത്തിൽ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻഐഎയുടെ അന്വേഷണം. ചില വിദ്യാർത്ഥി യുവജന സംഘടനകൾക്ക് ഭീകര ബന്ധം ഉണ്ടെന്ന വിവരം എൻഐഎ പരിശോധിക്കുകയാണ്. സാമ്പത്തിക സഹായം അടക്കം ഇത്തരം വിദ്യാർത്ഥി സംഘടനകൾക്ക് ലഭിച്ചിരുന്നെന്നും മൊഷറഫ് ഹുസൈൻ പറയുന്നു.
അതേസമയം, മൊഷറഫ് ഹുസൈന് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ ചില ബാങ്ക് അക്കൗണ്ടുകളുടെ നിയന്ത്രണം തന്റെ പക്കൽ അല്ലായിരുന്നുവെന്നും മൊഷറഫ് ഹുസൈൻ കൂട്ടിച്ചേർത്തു.
Story Highlights – student union under NIA observation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here