Advertisement

താന്‍ നിരപരാധി, പറ്റിയത് കയ്യബദ്ധം; സിപി ഉദയഭാനു

November 2, 2017
Google News 1 minute Read
adv cp udayabhanu remanded udayabhanu presented at muthalamada CP Udayabhanu granted bail

ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകം ആദ്യ മൂന്നു പ്രതികൾക്ക് പറ്റിയ കയ്യബദ്ധമാണെന്ന് അറസ്റ്റിലായ അഡ്വക്കേറ്റ് സി പി ഉദയഭാനു. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പ്രതിയായ ജോണി തന്റെ കക്ഷിയാണെന്നും ജോണിക്ക് നിയമോപദേശം നൽകുക മാത്രമാണ് ചെയ്തതെന്നും ഉദയഭാനു പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഉദയഭാനു കള്ളം പറയുകയാണെന്ന നിലപാടിലാണ് പോലീസ്.
ഇന്നലെ രാത്രിയോടെയാണ് ബന്ധുവീട്ടില്‍ നിന്ന് ഉദയഭാനുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. ഉദയഭാനുവിന് റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ രാജിവ് നല്‍കാനുണ്ടായിരുന്ന 70ലക്ഷം രൂപ വാങ്ങിയെടുക്കാന്‍ നടത്തിയ നീക്കങ്ങള്‍ അവസാനം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

udayabhanu

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here