രാജീവ് വധക്കേസിൽ അഡ്വ സി പി ഉദയഭാനു റിമാന്റിൽ

രാജീവ് വധക്കേസിൽ അറസ്റ്റിലായ അഡ്വ സി പി ഉദയഭാനുവിനെ ചാലക്കുടി മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
പതിനാല് ദിവസത്തേക്കാണ് റിമാൻഡ്. ഉദയഭാനുവിനെ ഇരിങ്ങാലക്കുട സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. ഗൂഢാലോചനയ്ക്കു തെളിവുണ്ടെന്നും ജാമ്യം നൽകിയിൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി.
രാജീവിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന നിലപാടിൽ ഉറച്ചു നിന്നാണ് ഉദയഭാനു ചോദ്യം ചെയ്യലിൽ മറുപടി നൽകിയത്. കൊല്ലപ്പെട്ട രാജീവുമായി ഭൂമി ഇടപാടുകൾ ഉണ്ടായിരുന്നതായി ഉദയഭാനു ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ലഭിക്കാനുള്ള പണം വാങ്ങിയെടുക്കാൻ രേഖകളിൽ ഒപ്പിടുവാനാണ് രാജീവിനെ ബന്ധിയാക്കിയതെന്നാണ് മൊഴി. കൊലപാതകം ആദ്യ നാല് പ്രതികൾക്ക് പറ്റിയ കയ്യബദ്ധമാണെന്ന് ഉദയഭാനു വ്യക്തമാക്കിയതായി പോലീസ് പറയുന്നു. ചക്കര ജോണിക്ക് നിയമോപദേശം നൽകുകമാത്രമാണ് ചെയ്തതെന്ന് ഉദയഭാനു പറഞ്ഞു.
വൈകിട്ട് അഞ്ച് മണിയോടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഉദയഭാനുവിനെ കോടതിയിൽ ഹാജരാക്കി.
adv cp udayabhanu remanded
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here