വിക്രമിന്റെ മകളുടെ വിവാഹവേദിയില്‍ താരമായി തല

ajith

കഴിഞ്ഞ ദിവസം നടന്ന ചിയാന്‍ വിക്രമിന്റെ മകളുടെ വിവാഹ റിസപ്ഷന്‍ ദിനത്തില്‍ നടന്‍ അജിത്ത് എത്തിയത് കുടുംബസമ്മേതം. ചടങ്ങില്‍ പങ്കെടുക്കവെ പകര്‍ത്തിയ ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ശാലിനിയും മകള്‍ അനുഷ്കയേയും ഒപ്പം കൂട്ടിയാണ് അജിത്ത് ചടങ്ങിനെത്തിയത്. സാധാരണയായി അജിത്ത് ഇത്തരം പരിപാടികളില്‍ പങ്കെടുക്കാറില്ല. അതുകൊണ്ട് തന്നെ തലയുടെ വരവ് സിനിമാ ലോകത്ത് ചര്‍ച്ചയായി കഴിഞ്ഞു.

നാല് ദിവസം മുമ്പാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ വിവാഹം കഴിഞ്ഞത്. കരുണാനിധിയുടെ മൂത്ത മകന്‍ എംകെ മുത്തുവിന്റെ മകളുടെ മകന്‍ മനുവാണ് അക്ഷിതയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. പ്രമുഖ ബേക്കറി ശൃംഖലയായ സികെ ബേക്കറിയുടെ ഉടമയാണ് മനുവിന്റെ പിതാവ് രംഗനാഥന്‍.

ajith

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top